
രാമനാട്ടുകര എയർപോർട്ട് റോഡിലെ പെയിന്റെ കടയിൽ തീപിടുത്തം. കടയുടെ താഴത്തെ നിലയിലുള്ള റൂമിലാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം. അവധി ദിവസമായതിനാൽ കട അടഞ്ഞു കിടക്കുകയായിരുന്നു.
പെയിന്റ് പോലുള്ള രാസപദാർത്ഥങ്ങൾ കടയിൽ ഉണ്ടായിരുന്നതിനാൽ തീ വളരെ വേഗത്തിൽ പടർന്നു പിടിക്കുകയായിരുന്നു. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള 4 ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.




