KeralaNews

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; മല്ലികാർജുൻ ഖർഗെയ്ക്ക് നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചു

ഡൽഹി: മുഖ്യമന്ത്രി നിശ്ചയിക്കാനാൻ കേരളത്തിലെത്തിയ എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷന് റിപ്പോർട്ട് സമര്‍പ്പിച്ചു. അജയ് മാക്കാനും മുകുൾ വാസ്നിക്കും രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.

റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സാഹചര്യം സങ്കീർണ്ണമെന്ന് മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ച് നിരീക്ഷകർ വ്യക്തമാക്കി. അതേസമയം, പുറത്തുവന്ന എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രങ്ങൾ മുകുൾ വാസ്നിക് തള്ളി. പത്രം പുറത്ത് വിട്ടത് യഥാർത്ഥ രേഖയല്ലെന്നും വിശദീകരിച്ചു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button