Kerala

മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും; യുഡിഎഫിൽ ഐക്യം തുടരുമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ ലീഗുമായി ചര്‍ച്ച ചെയ്താകും കോണ്‍ഗ്രസ് തീരുമാനമെടുക്കുകയെന്ന് പ്രതീക്ഷിക്കുന്നതായി പാണക്കാട് സാദിഖലി തങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരം അഭിപ്രായം വരുന്നതെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. മന്ത്രി സ്ഥാനത്തിന്‍റെ കാര്യം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ലീഗില്‍ മെറിറ്റുള്ളവരെയാകും മന്ത്രിയാക്കുക. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്ക് ജനം മറുപടി നല്‍കി. വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ ലീഗിനെ വിമര്‍ശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തെഹ്ലിയയുടെ വിജയം. അത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നാണ് ഈ വിജയം കാണിക്കുന്നത്. മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസാണ്. യുഡിഎഫില്‍ തമ്മിലടിയുണ്ടാകുമെന്ന ആശങ്കയ്ക്ക് വകയില്ല.

അത്തരം മോശം പ്രവണതകളിലേക്ക് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് മുതല്‍ പ്രവര്‍ത്തന നിരതനാണ് വി ഡി സതീശന്‍. സംസ്ഥാനം ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ കാര്യകാരണ സഹിതം ജനങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button