
മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎ എന്ന ചരിത്ര നേട്ടവുമായാണ് അഡ‍്വ. ഫാത്തിമ തഹ്‍ലിയ പേരാമ്പ്രയിൽ നിന്നു ജയിച്ചു കയറി നിയമസഭയിൽ എത്തുന്നത്. എൽഡിഎഫിന്റെ ശക്തി കേന്ദ്രമായ പേരാമ്പ്രയിലേക്കുള്ള അവരുടെ വരവ് അപ്രതീക്ഷിതമായിരുന്നു.
മുൻ മന്ത്രിയും സിറ്റിങ് എംഎഎൽഎയും മുതിർന്ന സിപിഎം നേതാവുമായ ടിപി രാമകൃഷ്ണനെ 5087 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫാത്തിമ തഹ്‍ലിയ അട്ടിമറിച്ചത്. 81429 വോട്ടുകളാണ് അവർ നേടിയത്. ടിപി രാമകൃഷ്ണന് 76342 വോട്ടുകളും കിട്ടി. ലീഗ് വനിതകൾക്ക് അവസരം നൽകുന്നില്ലെന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് ഫാത്തിമ തഹ്‍ലിയ പേരാമ്പ്രയിൽ സ്ഥാനാർഥിയായി വന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കുറ്റിച്ചിറയിൽ നിന്നു വിജയിച്ച് കൗൺസിലറായ ശേഷമാണ് ഫാത്തി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്. മണ്ഡലം രൂപീകരിച്ച ശേഷം രണ്ട് തവണ ഒഴികെ ഒരു കാലത്തും പേരാമ്പ്ര ഇടതിനെ കൈവിട്ടിട്ടില്ല. 1980 മുതൽ തുടർച്ചയായി സിപിഎം ജയിക്കുന്ന മണ്ഡലം കൂടിയാണിത്.




