Blog
കേരളത്തിൽ മികച്ച വിജയമുണ്ടാകും, തമിഴ്നാട്ടിലും മുന്നേറ്റമുണ്ടാക്കും’; കർണാടകയിലെ അധികാരകൈമാറ്റം ചർച്ച ചെയ്തിട്ടില്ലെന്നും ഖർഗെ

ബെംഗളൂരു: കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ചർച്ചകളിൽ ഇല്ലെന്ന് മല്ലികാർജുൻ ഖർഗെ. കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാൽ അപ്പോൾ നോക്കാമെന്നും ഖർഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാൽ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും. അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി എന്നും ഖർഗെ വ്യക്തമാക്കി. കേരളത്തിൽ മികച്ച വിജയം നേടുമെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്നും ഖർഗെ പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും മുന്നേറ്റം ഉണ്ടാക്കുമെന്നും ഖർഗെ കൂട്ടിച്ചേർത്തു.



