Kerala
വർക്കലയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ (40) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണമടഞ്ഞത്.
കഴിഞ്ഞ ഏപ്രിൽ 18-നായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷൈൻ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഷൈനിന് സൂര്യാഘാതം ഏറ്റതാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകി.




