National

എസി വാങ്ങുന്നതിനെ ചൊല്ലി തർക്കം; പിന്നാലെ തമിഴ്‌നാട്ടിൽ 23-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: എസി വാങ്ങുന്നതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ആണ് സംഭവം. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്. എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും (26) തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെ താനും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസിൽ ആണ് ഉറങ്ങിയതെന്ന് ആകാശ് പറയുന്നു. രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നുവെന്ന് ആകാശ് പൊലീസിനോട് പറഞ്ഞു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മേണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button