NationalNewsPolitics

പി.വി. അൻവർ രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവ്; പിന്തുണ പിൻവലിച്ചുവെന്ന് തൃണമൂൽ; അൻവർ ‘ഡോക്ടറെ കാണണമെ’ന്നും പരിഹാസം

ഡൽഹി : പാർട്ടി വിട്ട പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്‍ സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചെന്നും ശിവദാസൻ പറഞ്ഞു. നിരവധി ഇടത് നേതാക്കൾ അടക്കം ചേരുമെന്ന് പറഞ്ഞാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ വന്നത്. നാട്ടിൽ അന്വേഷിച്ചപ്പോൾ ഒരാൾക്ക് പോലും ഇയാൾ പറഞ്ഞ കാര്യങ്ങൾ അറിയില്ലെന്നും ശിവദാസൻ വിമർശിച്ചു.

അൻവർ പാർട്ടിയിൽ എടുക്കാൻ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂല്‍ നേതൃത്വം പുറത്ത് വിട്ടു. അൻവറിനെ വെച്ച് കേരളത്തിൽ തൃണമൂൽ കോൺഗ്രസ് വളർത്താൻ പറ്റില്ലെന്ന് ബോധ്യമായി. അതുകൊണ്ടാണ് പിന്തുണ പിൻവലിച്ചത്. അൻവർ പോയാൽ തൃണമൂൽ കോൺഗ്രസിന് ഒന്നും പറ്റില്ലെന്നും തൃണമൂൽ കോൺഗ്രസ് ശക്തമാണെന്നും ശിവദാസൻ പറഞ്ഞു. അൻവർ നല്ലൊരു ഡോക്ടറെ കാണണം എന്നും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവായ ശിവദാസൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button