Blog

ത്രിദിന സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഇന്ത്യയില്‍

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ് ഇന്ത്യയില്‍. ഇന്നലെ വൈകീട്ടാണ് ലീ ജെയ്-മ്യുങ് ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെത്തിയത്. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചേര്‍ന്ന് ലീയെ സ്വീകരിച്ചു. ഇന്ത്യയുടെയും ദക്ഷിണ കൊറിയയുടെയും ദേശീയ പതാകകള്‍ വീശി പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റും ഭാര്യയും മഹാത്മാഗാന്ധിയുടെ സമാധിയില്‍ അദരാഞ്ജലി അര്‍പ്പിച്ചു.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി തന്ത്രപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള തലത്തില്‍ ഉയര്‍ന്നിട്ടുള്ള അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ഓഫ് കൊറിയയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ഏറെ പ്രധാനമാണെന്ന് ലീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തിന് ശേഷം ലീ ജെയ്-മ്യുങ് നടത്തുന്ന ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണ് പുരോഗമിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ക്ഷിണ കൊറിയന്‍ പ്രസിഡന്റ് ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച 2010 ലെ സാമ്പത്തിക പങ്കാളിത്ത കരാറിനെ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകും. കരാര്‍ സമയത്ത് 14.2 ബില്യണ്‍ ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം 2024-25 ല്‍ 26.89 ബില്യണ്‍ ഡോളറായി വളര്‍ന്നു, ഏകദേശം 90 ശതമാനം വര്‍ധനവാണ് വ്യാപാര രംഗത്ത് ഉണ്ടയിട്ടുള്ളത്.

South Korean president Lee Jae-myung arrives in India,

south korea,india news,Lee Jae-myung,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button