National

പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി; മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമെന്ന് പി. സന്തോഷ് കുമാർ എംപി

ദില്ലി: വനിത സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ പാരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തോട്  നടത്തിയ അഭിസംബോധനക്കെതിരെ  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മോദിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നുവെന്നും, നാടകത്തിൻ്റെ അവസാനമാണ് പ്രസംഗമെന്നും ആരോപിച്ച് . പ്രധാനമന്ത്രിക്കെതിരെ പി സന്തോഷ് കുമാർ എംപി  തെരഞ്ഞെടുപ്പ‌് കമ്മീഷന് പരാതി നല്കി. പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണ്. അന്വേഷണം നടത്തി ആവശ്യമായ നടപടി എടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്  അയച്ച പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button