NationalNews

ദേശീയ ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റ് കൃഷ്ണകുമാർ

ദേശീയ ചലച്ചിത്രവികസന കോർപ്പറേഷൻ (എൻഎഫ്ഡിസി) ചെയർമാനായി നടൻ കൃഷ്ണകുമാർ ഔദ്യോഗികമായി ചുമതലയേറ്റു. കൃഷ്ണകുമാർ‌ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചുമതലയേറ്റ ശേഷം സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി വിപുലമായ കൂടിക്കാഴ്ചകൾ നടത്തിയെന്നും ഏറെ ഫലപ്രദമായ ചർച്ചകളാണ് നടന്നതെന്നും കൃഷ്ണ കുമാർ കുറിച്ചു.

മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന് ആശംസകൾ നേർന്ന് മൂത്തമകൾ അഹാന കുറിപ്പ് പങ്കുവച്ചിരുന്നു. അച്ഛന്റെ ഈ പുതിയ യാത്ര കാണുന്നതിൽ തങ്ങൾ ആവേശത്തിലും ത്രില്ലിലുമാണെന്നാണ് അഹാന കുറിച്ചത്.

സ്ഥിരോത്സാഹവും ഉള്ളിലെ തീയുമാണ് അച്ഛനെ ഇവിടെ എത്തിച്ചതെന്നും അഹാന കുറിച്ചു. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രിപതി ദ്രൗപതി മുർമുവിനും അഹാന നന്ദിയും അറിയിച്ചു. കാശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ സിനിമാ രംഗത്തേക്ക് എത്തിയത്.

അതിനുശേഷം നിരവധി മലയാള സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. 2021 ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേര്‍ന്ന കൃഷ്ണകുമാര്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button