News

വാൽപ്പാറ ദുരന്തം; നാടിന് തീരാനൊമ്പരമായി പ്രിയപ്പെട്ടവരുടെ മടക്കം

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. ഫാർമസിക്ക് സമീത്തായാണ് ഏകദേശം ഒന്നര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പുനലൂർ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെടി പിടിച്ചെടുത്തു. പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചെടി നട്ടുപിടിപ്പിച്ചത് ആരെന്നതടക്കം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. പ്രദേശത്ത് സമാനമായ രീതിയിൽ കഞ്ചാവ് ചെടികൾ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button