National

നടന് വേണ്ടി വിസിലടിക്കാം, പക്ഷേ നാട് വിട്ടുകൊടുക്കാനാവില്ല; വിജയ്ക്കെതിരെ പ്രകാശ് രാജ്; ക്രിസ്ത്യൻ സ്വത്വം ചോദ്യം ചെയ്ത് ഡിഎംകെ

ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ ഒളിയമ്പുമായി നടൻ പ്രകാശ്‌ രാജ്‌. നടന് വേണ്ടി വിസിൽ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ജനങ്ങളുടെ സ്നേഹം ദുരുപയോഗം ചെയ്യരുത്. സിനിമയിൽ മുഖ്യമന്ത്രി ആയി അഭിനയിക്കാം. രാഷ്ട്രീയം അതല്ല. ഇത്രയും നാൾ തമിഴ്നാടിനായി എന്തു ചെയ്തു? ഭാഷ-വംശീയ പ്രശ്നങ്ങളിൽ പ്രതികരിച്ചിട്ടുണ്ടോ? രാജ്യം നേരിടുന്ന അപകടങ്ങൾ അറിയാമോ? സിനിമ മോഡലും അടിമ മോഡലും വേണോയെന്ന് തമിഴ്നാട്‌ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിജയ് ക്രിസ്ത്യാനിയാണോ എന്ന ചോദ്യവുമായി ഡിഎംകെ രം​ഗത്ത് വന്നിട്ടുണ്ട്. വിജയ് എപ്പോഴാണ് ജോസഫ് വിജയ് ആയതെന്ന് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ വിജയ്‍യുടെ എതിരാളി ആയ ഡിഎംകെ എംഎൽഎ ഇനിഗോ ഇറുദയരാജ്‌ ചോദിച്ചു. ബിജെപിക്ക് പിന്നാലെയാണ് വിജയ്‍യുടെ ക്രിസ്ത്യൻ സ്വത്വം ഡിഎംകെ ചോദ്യം ചെയ്യുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ ഉപദ്രവിക്കപ്പെട്ടപ്പോൾ വിജയ് പ്രതികരിച്ചില്ലെന്നും ക്രിസ്ത്യൻ വോട്ടുകൾ ഡിഎംകെയ്ക്ക് തന്നെ ലഭിക്കുമെന്നുമാണ് ഡിഎംകെ നേതാക്കൾ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button