Blog

ഛത്തീസ്​ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു

റായ്പുർ: ഛത്തീസ്​ഗഢിലെ വേദാന്ത ലിമിറ്റ‍ഡ് പവർ പ്ലാന്റിൽ ബോയിലർ ട്യൂബ് പൊട്ടിത്തെറിച്ച് 10 തൊഴിലാളികൾ മരിച്ചു. 40നു മുകളിൽ പേർക്ക് പരിക്കേറ്റു. ചില തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ശക്തി ജില്ലയിലെ സിം​ഗിതാരായ് ​ഗ്രാമത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ഉച്ചയ്ക്കു ശേഷമാണ് സ്ഫോടനമുണ്ടായത്.

മണ്ഡല പുനര്‍നിര്‍ണയം: ലോക്‌സഭ അംഗസംഖ്യ 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ഡിലിമിറ്റേഷന്‍ കമ്മിറ്റി രൂപീകരിക്കും
സംഭവം നടന്നതിനു പിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button