News

രാജ്യത്ത് ഇത്തവണ കാലവർഷം കുറഞ്ഞേക്കാം; വില്ലനായി എൽ നിനോ; കേരളത്തിൽ സാധാരണ തോതിൽ മഴ ലഭിക്കുമെന്ന് പ്രവചനം

തിരുവനന്തപുരം: രാജ്യത്താകെ ഇത്തവണത്തെ കാലവർഷം സാധാരണയിൽ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. ഏപ്രിൽ മുതൽ ജൂൺ വരെ സാധാരണ നില തുടരുമെന്നും അതിന് ശേഷം മൺസൂൺ കാലയളവിൽ എൽ നിനോ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൺസൂൺ അവസാന ഭാഗത്ത് ഐഒഡി (Indian Ocean Dipole) രൂപപ്പെടാൻ സാധ്യതയുണ്ട്, ഇത് മൺസൂണിന് അനുകൂലമായ ഘടകമാണ്. അതേസമയം കേരളത്തിൽ കാലവർഷം ഇത്തവണയും സാധാരണ തോതിലായിരിക്കുമെന്നുമാണ് പ്രവചനം.

എൽ നിനോ പ്രതിഭാസം രാജ്യത്തെ മൺസൂണിനെ ബാധിച്ചേക്കാമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്‌കൈമെറ്റും റിപ്പോർട്ട് ചെയ്യുന്നു. എൽ നിനോ പ്രതിഭാസം കാലവർഷം ദുർബലമാകാൻ പ്രത്യേകിച്ചും രണ്ടാംഘട്ടത്തിൽ കാരണമാകുമെന്നും സ്‌കൈമെറ്റ് പറയുന്നു. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എൽ നിനോ. നിലവിൽ കിഴക്കൻ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ശക്തമായ ചൂട് വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സ്കൈമെറ്റ് റിപ്പോർട്ടിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button