‘മൂന്നാം പിണറായി സർക്കാർ എന്നത് മഹാദുരന്തം’; കേരളത്തിൽ ഭരണമാറ്റം ഉറപ്പെന്ന് എ.കെ. ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് എകെ ആന്‍റണി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ വോട്ടെടുപ്പ് കഴിഞ്ഞു. ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും ഈ സർക്കാർ പോയെ തിരൂ എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി സാധാരക്കാര്‍ക്ക് അദൃശ്യനാണ്.സെക്രട്ടറിയേറ്റ് രാവണൻ കോട്ടയായിരുന്നു.ജനത്തെ കാണാൻ മടിക്കുന്ന മുഖ്യമന്ത്രിയായിരുന്നു പിണറായി..വിമർശനങ്ങളെ വെറുക്കുന്ന് മുഖ്യമന്ത്രിയാണ് അദ്ദേഹം . യുഡിഎഫിന് വലിയ പ്രചാരണം വേണ്ട.: മൂന്നാമതും പിണറായി വരും എന്ന ഒറ്റ പ്രചാരണം മതി UDF ന് വിജയിക്കാനെന്നും അദ്ദേഹം പറഞ്ഞു
UDFൽ ഒരു കാലത്തും ഇല്ലാത്ത ഐക്യമാണിപ്പോഴുള്ളത്.തുടർ ഭരണം എന്ന് കേൾക്കുമ്പോൾ ജനത്തിന് ഞെട്ടലാണ്.മോദി ശക്തി കൊടുത്താലും മൂന്നാം പിണറായി സർക്കാരിനെ താങ്ങാൻ ജനത്തിന് ആകില്ല.: മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തം ആയുിരിക്കും.പണ്ട് വിമതർ കോൺഗ്രസിലായിരുന്നു.ഇന്ന് സ്ഥിതി മാറി.: ഇടത് സഹയാത്രികർ പാർട്ടി വിടുന്നു.ബിജെപി ഈ മണ്ണിന് പറ്റിയ പാർട്ടി അല്ല . ജയിക്കുന്ന സീറ്റ് ഇല്ല കേരളത്തിൽ ബിജെപി സിപിഎമ്നെമിനം സഹായിക്കും.കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി വരുന്നത് bjp ക്ക് ഇഷ്ടമല്ല.മോദിക്ക് പ്രിയങ്കരനാണ് പിണറായി.കേരളത്തിൽ CPM BJP അന്തർധാര ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



