Blog

രാജ്യത്തെ എല്ലാ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യം; രണ്ട് LPG ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു’; കേന്ദ്രസർക്കാർ

രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ. തെറ്റായ പ്രചാരണങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുത്. രണ്ട് എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നെന്നും 94,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ ഉടൻ ഇന്ത്യയിൽ എത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. BW TYR മാർച്ച്‌ 31 ന് മുംബൈ തീരത്തും,BW ELM ഏപ്രിൽ 1ന് മംഗ്ലൂർ തീരത്തും എത്തും.

പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ പതാകയുള്ള 18 കപ്പലുകളാണ് ഉള്ളത്. മാർച്ച് 27 ന് അബുദാബിയിൽ അന്തരിച്ച ഒരു ഇന്ത്യൻ പൗരന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ട് വരുന്നുണ്ട്. ഒമാനിലെ സലാലയിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരന് വൈദ്യസഹായം നൽകുന്നുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നുണ്ട്. ഗൾഫിലെയും പശ്ചിമേഷ്യയിലെയും സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രഥമ പരിഗണന നൽകുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button