Blog

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക പിൻവലിക്കൽ പൂർത്തിയായി, മത്സരചിത്രം തെളിഞ്ഞു; സ്വതന്ത്രർക്ക് ചിഹ്നങ്ങൾ അനുവദിച്ചു

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.പത്രിക പിൻവലിക്കാനുള്ള സമയം മൂന്ന് മണിയോടെ അവസാനിച്ചു. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ബിജെപിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റു സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. അമ്പലപ്പുഴയിൽ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന് ചിഹ്നമായി തെങ്ങിൻ തോട്ടം അനുവദിച്ചു.ബേപ്പൂരിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പിവി അൻവറിന്‍റെ നാലു അപരൻമാർ പത്രിക പിൻവലിച്ചില്ല.അൻവറിന് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചു.

തിരുവനന്തപുരം സെന്‍ട്രലിലെ യുഡിഎഫിന്‍റെ സിഎംപി സ്ഥാനാര്‍ത്ഥി സിപി ജോണിന് ചിഹ്നമായി കപ്പൽ അനുവദിച്ചു. ഇതേ മണ്ഡ‍ലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമനക്ക് ക്യാമറ ആണ് ചിഹ്നമായി അനുവദിച്ചത്. ലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എൻഎംആര്‍ റസാഖിന് കുടം ചിഹ്നമാണ് അനുവദിച്ചത്.തളിപ്പറമ്പിലെസ്വതന്ത്ര സ്ഥാനാർഥി ടികെ ഗോവിന്ദന് ഗ്യാസ് സിലിണ്ടർ ആണ് ചിഹ്നമായി അനുവദിച്ചത്. കോവളം മണ്ഡലത്തിലെ എൽഡിഎപ് സ്വതന്ത്ര സ്ഥാനാര്‍ഥി ഭഗത് റൂഫസിന് ചിഹ്നമായി മുന്തിരിയാണ് അനുവദിച്ചത്.പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ് ഇലക്ട്രിക് പോള്‍ ആണ് ചിഹ്നമായി അനുവദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button