Blog

ഹിന്ദു എംഎല്‍എ’ പരാമര്‍ശം; ബി ഗോപാലകൃഷ്ണനെതിരെ കേസ്

വിവാദ പ്രസ്താവനയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ബി ഗോപാലകൃഷ്ണന്‍ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ മുന്നറിയിപ്പ് നല്‍കി. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാ പാര്‍ട്ടികളും പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് മുന്നണികള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button