കേരളത്തിൽ യുഡിഎഫിന് 100 സീറ്റ് വരെ ലഭിക്കും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ശശി തരൂർ

ഡൽഹി :കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് ലഭിക്കുമെന്ന് ശശി തരൂർ. തന്റെ സഹപ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലെന്നും ശശി തരൂര്‍ വാര്‍ത്താഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.നികുതി ദായകരുടെ പണം കേഡർമാരുടെ പോക്കറ്റിലെത്തിക്കാനാണ് ഇടത് പാർട്ടികളുടെ ശ്രമം. രണ്ട് വർഷത്തേക്ക് പിഎയെ നിയമിച്ച് ആജീവനാന്തം പെൻഷൻ നേടിയെടുക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിമാർ ശ്രമിക്കുന്നത്.
ഈ പണം നികുതി ദായകരുടെതാണ്, ഈ പണം ഉപയോഗിച്ച് പാർട്ടിക്കായി പണിയെടുക്കുകയാണെന്നും ശശി തരൂര്‍ ആരോപിച്ചു. സ്വാഭാവികമായും പാർട്ടിയോടാകും അവർക്ക് കൂറുണ്ടാകുക. യുഡിഎഫിനായി പതിനാല് ജില്ലകളിലും പ്രചാരണത്തിന് പോകും. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല. മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുക ഹൈക്കമാന്‍ഡായിരിക്കും. എം എൽഎമാരുടെ നിലപാട് അറിഞ്ഞശേഷം ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.




