News

മണ്ണാർക്കാട് ജനവാസമേഖലയിൽ ആനയെ തുരത്തുന്നതിനിടെ വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. കച്ചേരിപ്പറമ്പ് കരടിയോട് ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് മരിച്ചത്. ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് വൈകുന്നേരമാണ് സംഭവം. മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് രണ്ട് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ഇക്കാര്യം നാട്ടുകാരാണ് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ അറിയിച്ചത്. പത്തം​ഗ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരാണ് കാട്ടാനകളെ തുരത്താനായി പ്രദേശത്ത് എത്തിയത്. ഇതിനിടെ ഒരു കാട്ടാന തിരിഞ്ഞു വന്ന് ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം നിലവിൽ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. നാളെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി സംസ്കരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button