National

ഉറങ്ങിക്കിടന്ന സഹപാഠികളെ ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ചു; കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു

ബെല്ലാരി: കർണാടകയിലെ ബെല്ലാരി ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സഹപാഠികളെ ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹേമന്ത് കൊല്ലപ്പെട്ടു. എട്ട് വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ വാർഡനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർത്ഥികളെ പ്രതിയായ സഹപാഠി ഇരുമ്പുവടികൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. തടയാൻ ചെന്ന വാർഡനെയും വിദ്യാർത്ഥി ആക്രമിച്ചു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ നിസ്സാര തർക്കമാണ് ഇത്ര വലിയ അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിദ്യാർത്ഥിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button