Cinema

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം ; ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ നാളെ എത്തും

മുംബൈ: ആവേശകരമായ കാത്തിരിപ്പിന് വിരാമമിട്ട് രൺവീർ സിംഗ് നായകനാകുന്ന ‘ധുരന്ധർ പ്രതികാര’ത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ മാർച്ച് 7-ന് രാവിലെ 11.01-ന് പുറത്തിറങ്ങും. ‘ഉറി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലറാണ്. രൺവീറിന്റെ ഇരട്ടവേഷമാണ് സിനിമയുടെ ഹൈപ്പ്. ജസ്കിരത് സിംഗ് രംഗിയ, ഹംസ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് രൺവീർ സിംഗ് ഈ ചിത്രത്തിൽ എത്തുന്നത്. 2026 മാർച്ച് 19-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും.
ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ റെക്കോർഡ് ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തിയത്. സിനിമാ വ്യവസായവും എക്സിബിറ്റർമാരും, രണ്ടാം ഭാഗമായ ധുരന്ധർ പ്രതികാരത്തിൽ വമ്പൻ പ്രതീക്ഷയാണ് പുലർത്തുന്നത്. ചിത്രത്തിന്റെ മഹാവിജയത്തിൽ സിനിമാ വ്യവസായം ഒന്നടങ്കം പന്തയം വെക്കുന്നതോടെ, ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഒരിക്കൽ കൂടി വാനോളം ഉയരുകയാണ്.

ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഈ ആദിത്യ ധർ ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. 2026 മാർച്ച് 19ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. പിആർഒ – ശബരി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button