Blog

തളിപ്പറമ്പിൽ പി കെ ശ്യാമള ഇറങ്ങും ; കെകെ ശൈലജ പേരാവൂരിൽ മത്സരിക്കും, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം

തിരുവനന്തപുരം: കെകെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. നാളെ സംസ്ഥാന സമിതിയിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമ അംഗീകാരം നൽകും. തളിപ്പറമ്പിൽ പികെ ശ്യാമളയും പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനും മത്സരിക്കും. ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ ആണ് സ്ഥാനാർത്ഥി. എംഎം മണിക്ക് വേണ്ടി ഉയർന്ന വാദം കണക്കിലെടുത്തില്ല.

മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിലെ കെ കെ ശൈലജയുടെ കടുത്ത നീരസത്തിന് പിന്നാലെയാണ് പേരാവൂരിൽ തന്നെ ശൈലജ മത്സരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായത്. എം.വി ഗോവിന്ദന് പകരം തളിപ്പറമ്പ് മണ്ഡലത്തിൽ ഭാര്യ പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് ഉയരുകയാണ്. സുരക്ഷിത മണ്ഡലമായ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്ക് മാറുമ്പോൾ ശൈലജയെ ഒതുക്കാനാണെന്ന സംശയവും ബലപ്പെടുന്നു. നാളെ സംസ്ഥാന സമിതി യോ​ഗം നടക്കും. അതിന് ശേഷമായിരിക്കും സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോ​ഗിക അറിയിപ്പ് ഉണ്ടാകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button