News

ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു

ഡൽഹി : സുപ്രീം കോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെ എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു. പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉൾപ്പെടുത്തിയതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സ്വമേധയാ കേസടുത്തത്.

വിവാദ പാഠഭാഗം ഉൾപ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും പാഠപുസ്തകത്തിൽ വിവരിച്ചിരുന്നു. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയുമാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ പരാമർശിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button