യുഡിഎഫിന് ഉജ്ജ്വല വിജയം ഉണ്ടാകും;വി ഡി സതീശന്

പാലായില്‍ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കാപ്പന് മുന്നണിയിലെ പ്രധാന നേതാവ്. കാപ്പനെ ആക്രമിക്കാന്‍ ആരും വരേണ്ട. അദ്ദേഹത്തെ യുഡിഎഫ് സംരക്ഷിക്കുമെന്നും വി ഡി സതീശന് വ്യക്തമാക്കി. പാലായിലെ പുതുയുഗ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്റെ പാതയിലാണ് സിപിഐഎമ്മും. കേരളത്തില്‍ വര്‍ഗ്ഗീയതയ്ക്ക് തിരികൊളുത്തിയിരിക്കന്നത് മുഖ്യമന്ത്രിയാണ്. ചിലര്‍ പറയും വോട്ട് ബാങ്ക് കയ്യിലുണ്ട്. എന്നാല്‍ വര്‍ഗ്ഗീയത പറയുന്ന അവരോട് പറയും അത് കൈയില്‍ വച്ചുകൊള്ളാന്‍. ഏതു കൊലകൊമ്പന്‍ ആണെങ്കിലും മുഖത്തുനോക്കി പറയുമെന്നും വി ഡി സതീശന് വ്യക്തമാക്കി.
പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ല. യുഡിഎഫ് വന്നാല്‍ അതെല്ലാം പുനപരിശോധിക്കും. അതുകൊണ്ട് ഇതിന്റെ പേരില്‍ പണം വാങ്ങാം എന്ന് കരുതേണ്ട. ഉജ്ജ്വല വിജയം യുഡിഎഫിന് ഉണ്ടാകുമെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
ഇടത് പക്ഷത്തിന്റെ പരിപ്പ് പാലയുടെ മണ്ണില്‍ വേകില്ലെന്ന് മാണി സി കാപ്പന് പറഞ്ഞു. ഇടത് പക്ഷം ഇനി ഒരിക്കലും പാലായില്‍ വിജയിക്കില്ല. 52 കൊല്ലം പാല വികസിച്ചില്ല. തൊടുപുഴ നഗരമായിട്ടും പാല ഒരു പട്ടണം മാത്രമായി നില്കുന്നു. പാല ഒരു പണി തീരാത്ത വീടായിരുന്നു താന്‍ MLA ആയപ്പോള്‍. വികസനത്തിന് വിലങ്ങുതടിയാകുന്നത് ജോസ് കെ മാണിയെന്നും മാണി സി കാപ്പന് പറഞ്ഞു.



