Kerala

ശബരിമലയില്‍ സിപിഐഎം മനപൂര്‍വം യുവതികളെ കയറ്റി; പി എസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ സിപിഐഎം മനപൂര്‍വം യുവതികളെ കയറ്റിയെന്ന് ബിജെപി നേതാവ് പി എസ് ശ്രീധരന്‍ പിള്ള. ഹീനമായ പ്രവര്‍ത്തിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയെ തകര്‍ക്കാന്‍ സിപിഐഎം എക്കാലവും ശ്രമിച്ചു. യുവതീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. തന്റെ പുസ്തകം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ച പശ്ചാത്തലത്തിലാണ് ട്വന്റിഫോറിലൂടെ പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

ആചാരലംഘനമുണ്ടായാല്‍ ശബരിമല നട അടിച്ചിടാമെന്ന് തന്ത്രിയോട് താന്‍ പറഞ്ഞതായുള്ള പുസ്തകത്തിലെ പരാമര്‍ശത്തെക്കുറിച്ച് പി എസ് ശ്രീധരന്‍ പിള്ള വിശദീകരിച്ചു. രഹന ഫാത്തിമയെ പൊലീസ് യൂണിഫോം അണിയിച്ച് ശബരിമലയില്‍ കയറ്റിയിരുന്നു. അത് നിയമവിരുദ്ധമാണ്. അന്ന് 18-ാം പടി സീല്‍ ചെയ്തു. പൊലീസിനെ നിര്‍ത്തിയിട്ട് മറ്റാരും പതിനെട്ടാംപടി കയറുന്നില്ലെന്ന് അന്ന് ഉറപ്പുവരുത്തി.

അത്തരമൊരു നിര്‍ണായക സാഹചര്യത്തില്‍ തന്ത്രിയോട് ഇത്തരം കാര്യങ്ങള്‍ പറയാന്‍ തന്നോട് ഒരാള്‍ പറയുകയായിരുന്നു. തന്ത്രി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം, ചെയ്യാന്‍ പാടില്ല എന്ന് നിര്‍ദേശം നല്‍കുമ്പോഴാണ് അത് കോടതിയലക്ഷ്യമാകുന്നത്. അതിനെയാണ് ഡയറക്ഷന്‍ എന്ന് പറയുന്നത്. 18-ാം പടി സീല്‍ ചെയ്ത സാഹചര്യത്തില്‍ എടുത്ത ഒരു തീരുമാനമായിരുന്നു നട അടച്ചിടുക എന്നത്. 2018 ഒക്ടോബര്‍ 19-ാം തിയതിയാണ് ഈ സംഭവം നടന്നതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button