News

വിഴിഞ്ഞത്തെ അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ

കൊല്ലം നിലമേലില്‍ ഭഷ്യവിഷബാധ മൂലം രണ്ട് പേര്‍ മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അടപ്പിച്ച വിഴിഞ്ഞത്തെ അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ. ഹോട്ടല്‍ പ്രവര്‍ത്തിച്ചത് അനധികൃത കെട്ടിടത്തിലാണെന്നും ഹോട്ടലിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തല്‍. വിഴിഞ്ഞം തീരത്ത് പ്രവര്‍ത്തിക്കുന്ന 14 ല്‍ 12 ഹോട്ടലുകള്‍ക്കും ആരോഗ്യ വിഭാഗത്തിന്റെ അനുമതിയില്ല. സംഭവത്തിന് പിന്നാലെ ഹോട്ടലിലെ സാമ്പിളുകളും രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാര്‍ത്തക്ക് പിന്നാലെ ഹോട്ടല്‍ കഴിഞ്ഞ ദിവസം തന്നെ പൊലീസ് അടപ്പിച്ചിരുന്നു.

മരിച്ച റഷീദ ബീവിയുടെ പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ മരണകാരണം ഭക്ഷ്യവിഷബാധ ആണെന്ന സംശയം ഉണ്ടെങ്കിലും മരുമകന്‍ ഷാജിയുടെ പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ സാധ്യത കണ്ടെത്താനായിട്ടില്ല. ഇരുവരുടെയും ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. രാസ പരിശോധന ഫലങ്ങള്‍ കൂടി ലഭിച്ചതിന് ശേഷമെ മരണകാരണത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളു. മരിച്ച റഷീദ ബീവിയുടെ മകള്‍ സജിമോള്‍ ചികിത്സയില്‍ തുടരുകയാണ്. കുടുംബം ഭക്ഷണം കഴിച്ചു എന്ന് പറയുന്ന വിഴിഞ്ഞത്തെ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും വൃത്തിഹീനമായ സാഹചര്യമോ പഴകിയ ഭക്ഷണമോ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button