Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ മറ്റു പദവികള്‍ നല്‍കില്ല ; കെ സി വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ മറ്റു പദവികള്‍ നല്‍കില്ലെന്ന് കെപിസിസി നേതൃയോഗത്തില്‍ കെസി വേണുഗോപാലിന്റെ മുന്നറിയിപ്പ്.തെരഞ്ഞെടുപ്പില്‍ എല്ലാവരും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം പാര്‍ട്ടി നിരീക്ഷിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
അര്‍ഹത ഉണ്ടായിട്ടും മാറി നിന്നവരെ പാര്‍ട്ടി പരിഗണിക്കും. ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കരുത്.

തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും സീറ്റ് നല്‍കാനാകില്ല. എന്നാല്‍ സര്‍ക്കാര്‍ വരുമ്പോള്‍ അര്‍ഹമായ പരിഗണന നല്‍കും. എല്ലാവരും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കണം. എല്ലാവരുടെയും പ്രവര്‍ത്തനം വിലയിരുത്തുമെന്നും പാര്‍ട്ടി ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

എസ്‌ഐആര്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ കൃത്യമായി പരിശോധന നടത്തണമെന്ന് കെപിസിസി നേതൃയോഗം ഡിസിസി അധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സ്ഥാനാര്‍ഥികളെ വേഗത്തില്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും യോഗത്തില്‍ വ്യക്തമാക്കി. എംപിമാര്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് മെന്ന് എഐസിസി നിരക്ഷകന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button