National

തമിഴ്നാട്ടിൽ സിഎസ്ഐ ബിഷപ്പ് മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഈറോഡിലെ ഫ്ലൈഓവറിന് കീഴിൽ

കോയമ്പത്തൂർ: തമിഴ്നാട്ടിൽ സിഎസ്ഐ ബിഷപ്പ് മരിച്ച നിലയിൽ. ഈറോഡ് – സേലം ബിഷപ് ജേക്കബ് ലിവിങ്സ്റ്റണിന്റെ മൃതദേഹം ആണ് ഈറോഡിലെ ഫ്ലൈഓവറിന് കീഴിൽ കണ്ടെത്തിയത്. പ്രഭാത നടത്തതിനിടെ പാലത്തിൽ നിന്ന് താഴേക്ക് വീണതെന്നാണ് നിഗമനം. 53 വയസ് ആയിയുന്നു. അടുത്തിടെ ആരോഗ്യപ്രശ്നങ്ങൾ കാരണം ഇദ്ദേഹം ചികിത്സയിൽ ആയിരുന്നുവെന്ന് സഭ വൃത്തങ്ങൾ പറഞ്ഞു.

തിരുപ്പൂർ സ്വദേശിയായ ബിഷപ് കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ചുമതലയേറ്റെടുത്തത്. എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. തിരുപ്പൂർജില്ലയിലെ കാങ്കയം അരത്തൊളുവ് സ്വദേശിയായ ലിവിങ്സ്റ്റൻ കഴിഞ്ഞ ഓഗസ്റ്റ് 16-നാണ് ബിഷപ്പായി ചുമതലയേറ്റത്. ഈറോഡ്, സേലം, നാമക്കൽ, ധർമപുരി, കൃഷ്ണഗിരി ജില്ലകൾ ഇദ്ദേഹത്തിന്റെ പരിധിയിൽ വരും. ഭാര്യയും മകളും ഉണ്ട്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button