Kerala

പാലാ സ്ഥാനാര്‍ഥിത്വം: റോഷി അഗസ്റ്റിന്റെ പ്രസ്താവന അച്ചടക്കലംഘനം അല്ലെന്ന് ജോസ് കെ മാണി

പാലാ സീറ്റില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനയെ കുറിച്ച് നിലപാട് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. റോഷി അഗസ്റ്റിന്‍ പറഞ്ഞത് തനിക്കു സന്തോഷം നല്‍കിയതാണെന്നും അതില്‍ അച്ചടക്കലംഘനമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോഷിയുമായുള്ള ബന്ധം സഹോദരതുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഷി മൈക്ക് തട്ടിപ്പറിച്ചിട്ടില്ല, തന്റെ മുഖം തന്നെ അത് വ്യക്തമാക്കുന്നില്ലേയെന്നും, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. ഇതില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് ഇടമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലായില്‍ താന്‍ മത്സരിച്ചാല്‍ ജയിക്കുമോയെന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന്റെ മറുപടി.

റോഷി അഗസ്റ്റിന്റെ പ്രസ്താവന സദുദ്ദേശത്തോടെയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താന്‍ മത്സരിക്കണമെന്ന ആഗ്രഹം സ്വാഭാവികമാണെന്നും ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ ആരൊക്കെ എവിടെ മത്സരിക്കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് പിന്നാലെയല്ല വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button