Kerala

ജോസ് കെ മാണിയാണ് തന്റെ ലീഡറാണ് ;റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസ് എമ്മില്‍ താനും ചെയര്‍മാന്‍ ജോസ് കെ മാണിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജോസ് കെ മാണിയാണ് തന്റെ ലീഡറെന്നും അദ്ദേഹത്തിന്റെ വിജയമാണ് പാര്‍ട്ടി ലക്ഷ്യമെന്നും റോഷി അഗസ്റ്റിയന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അദ്ദേഹത്തിന് കേരളത്തില്‍ ഏത് സീറ്റിലും മത്സരിക്കാം. നിലവില്‍ അദ്ദേഹം എവിടെ നിന്നാലും വിജയിക്കുമെന്നാണ് കരുതുന്നതെന്നും റോഷി കൂട്ടിച്ചേര്‍ത്തു

ജോസ് കെ മാണിയുടെ പാലാ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച റോഷി അഗസ്റ്റിയന്റെ പ്രതികരണമാണ് കേരള കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയോ എന്ന അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചത്. പാര്‍ട്ടിയില്‍ വിള്ളലുണ്ടാകേണ്ട ഒരു സാഹചര്യവുമില്ല. അങ്ങനെ വാര്‍ത്തയുണ്ടാകേണ്ട ഒരു സാഹചര്യവും താന്‍ രൂപപ്പെടുത്തിയിട്ടുമില്ല. പാര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് ചെയര്‍മാനാണ്. പാര്‍ട്ടി നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രതികരണങ്ങള്‍ മാത്രമാണ് എക്കാലവും തന്നില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. പാര്‍ട്ടിയെ ലക്ഷ്യം വച്ച് ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. തന്റെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

എവിടെയൊക്കെ ആരൊക്കെ മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് റോഷി പറയുന്നു. ഞങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും ധാരണയുമുണ്ട്. ജോസ് കെ മാണി മത്സരിക്കണമെന്നും വിജയിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും ആശയക്കുഴപ്പം പ്രതികരണത്തിലൂടെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുന്നു. രാഷ്ട്രീയത്തിന് അപ്പുറത്തുള്ള ബന്ധം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മാണിസാറിന്റെ പൈതൃകവും കെഎം മാണിയുടെ മകനും സംരക്ഷിക്കപ്പെടും. മാണി സാറിലൂടെ തുടങ്ങിയത് ജോസ് കെ മാണിയിലൂടെ തുടരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button