എം എം നരവനെയുടെ പുസ്തക വിവാദത്തില്‍ കൂടുതല്‍ നടപടികളുമായി ഡല്‍ഹി പോലീസ്

കരസേന മുന്‍ മേധാവി ജനറല്‍ എം എം നരവനെയുടെ പുസ്തക വിവാദത്തില്‍ കൂടുതല്‍ നടപടികളുമായി ഡല്‍ഹി പോലീസ്. പ്രസാധകരായ പെന്ഗ്വിന് പബ്ലിക്കേഷന്സിന് സ്പെഷ്യല്‍ സെല്‍ നോട്ടീസ് നല്കി. അന്വേഷണത്തില്‍ പങ്കുചേരാന്‍ പ്രസാധകരോടും പോലീസ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുസ്തകവിവാദത്തില്‍ പെന്ഗ്വിന് ഇന്ത്യ നല്കിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം തേടിയാണ് ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയ്ക്ക് പുസ്തകത്തിന്റെ കോപ്പി എങ്ങനെ ലഭിച്ചുവെന്നുതന്നെയാണ് പ്രധാന ചോദ്യം. നോട്ടീസിന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ പബ്ലിക്കേഷന്‍സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും വിളിപ്പിക്കും. പുസ്തകത്തിന്റെ കോപ്പികള്‍ പ്രസിദ്ധീകരിക്കുകയോ വിതരണത്തിന് നല്‍കുകോ ചെയ്തിട്ടില്ലെന്ന് പെന്ഗ്വിന് അറിയിച്ചതിന് പിന്നാലെ എം എം നരവനെയും സ്ഥിരീകരിച്ചിരുന്നു.
അതേസമയം പുസ്തകത്തെ സംബന്ധിച്ച് പറഞ്ഞതെല്ലാം സത്യമാണെന്നും മറ്റുള്ളവര്ക്കെതിനാണ് ഭയമെന്നും കെ സി വേണുഗോപാല്‍ എം പി ചോദിച്ചു. ചോര്‍ച്ച എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനാണ് ശ്രമമെന്ന് ഡല്‍ഹി പോലീസ് പറയുന്നു. അതേസമയം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മാപ്പ് പറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.




