Kerala

നിയമസഭാ തിരഞ്ഞടുപ്പില്‍ താൻ മത്സരിക്കില്ല; എംവി ശ്രേയംസ് കുമാര്‍

നിയമസഭാ തിരഞ്ഞടുപ്പില്‍ താൻ മത്സരിക്കില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയംസ് കുമാര്‍. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റ് നല്‍കണമെന്നും ആര്‍ജെഡി ഇടുതുമുന്നണിയില്‍ തുടരുമെന്നും ആര്‍ജെഡി നേതൃയോഗത്തിന് ശേഷം എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു. കോവളം സീറ്റിനായി ആര്‍ജെഡി ഇടതുമുന്നണിയില്‍ അവകാശവാദം ഉന്നയിക്കുമെന്നും പാര്‍ട്ടിയില്‍ അനൈക്യം ഇല്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

ഇടതുപക്ഷ മുന്നണിയോട് ഒപ്പമാണ്. അർഹമായ പരിഗണന ലഭിച്ചേ മതിയാകൂ. ഇടതുമുന്നണിയിൽ കാര്യങ്ങൾ അവതരിപ്പിക്കും. മുന്നണി മാറുമോ എന്ന ചോദ്യം വേണ്ട. ആ ചോദ്യത്തിന് പ്രസക്തി ഇല്ല. ഈ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ്‌ നൽകാം എന്ന് സെക്രട്ടറി ആയിരിക്ക്കേ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ആ ഉറപ്പ് ഇന്നത്തെ പാർട്ടി പാലിക്കണം. കോഴിക്കോടും തിരുവിതാംകൂറിലും കൂടുതൽ സീറ്റിന് അർഹത ഉണ്ട്.

ചെറിയ പാര്‍ട്ടിയാണെങ്കിലും വ്യക്തമായ ആര്‍ജെഡിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അധികാരത്തില്‍ എത്താൻ ഏത് വഴിയും സ്വീകരിക്കില്ല. അടുത്തിടെയായി കേരളത്തില്‍ ആശ്വാസകരമല്ലാത്ത പ്രവണതകള്‍ ഉണ്ടാകുന്നുണ്ട് അത് മാറ്റിയെടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്‍ കൈ എടുക്കണമെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. ഇടതുമുന്നണിയില്‍ സിപിഐയും കേരളാ കോണ്‍ഗ്രസും കഴിഞ്ഞാല്‍ പല മണ്ഡലങ്ങളിലും ആര്‍ജെഡിയാണ് പ്രധാന ഘടകം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button