News

ഡോ. റോയ് സിജെയുടെ ആത്മഹത്യ: സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം

തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം തുടരുന്നു. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കസ്റ്റഡിയിലെടുത്ത രണ്ട് മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണ് സൂചന. ഫോണുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഡോ. റോയ് കടുത്ത മാനസികവും സാമ്പത്തികവുമായ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും നടന്നത് ആത്മഹത്യയാണെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

ആത്മഹത്യക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ച ഡയറിയില്‍ നിന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തന്റെ സാമ്പത്തികകാര്യങ്ങള്‍, കമ്പനിയുമായി ബന്ധപ്പെട്ട ആശങ്കകള്‍, സ്ഥാപനത്തിന്റെ ഭാവി നടത്തിപ്പിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ആത്മഹത്യക്കുറിപ്പിന്റെ സ്വഭാവമുള്ള വിവരങ്ങളും ഡയറിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button