Blog

‘ഇത് വെറുമൊരു ബഹുമതി മാത്രമല്ല, ഓർമപ്പെടുത്തലാണ്’, “ഈ മറക്കാനാവാത്ത നിമിഷത്തിന് വാക്കുകൾക്കതീതമായ നന്ദി : ഉണ്ണി മുകുന്ദൻ

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽ‍ക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. ഹൃദ്യമായ കുറിപ്പിനൊപ്പം ചിത്രങ്ങളും ഉണ്ണി പങ്കുവച്ചിട്ടുണ്ട്. മറക്കാനാകാത്ത നിമിഷത്തിന് ഉണ്ണി നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ പുലർത്തിയ ആത്മാർഥതയ്ക്ക് ലഭിച്ച ബഹുമതിയാണിതെന്നും നടൻ പറഞ്ഞു.

“ഈ മറക്കാനാവാത്ത നിമിഷത്തിന് വാക്കുകൾക്കതീതമായ നന്ദി. ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് പാർലമെന്റ് മന്ദിരത്തിൽ നിൽക്കുകയാണ്. ഇത് വെറുമൊരു ബഹുമതി മാത്രമല്ല, സ്വന്തം യാത്രയിൽ ആത്മാർഥത പുലർത്തിയാൽ സ്വപ്നങ്ങൾ നമ്മളെ എവിടെയെത്തിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണിത്.

വിശ്വാസം, അച്ചടക്കം, സ്ഥിരോത്സാഹം എന്നിവ പുലർത്തുന്നതോടെ നിങ്ങൾ ഒരിക്കലും സങ്കൽപ്പിക്കാത്ത വാതിലുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. ഈ അവസരത്തിനും എന്റെ ഈ പാതയുടെ ഭാഗമായ എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നു”.- ഉണ്ണി മുകുന്ദൻ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button