Kerala

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യമില്ല

ദീപക്കിന്റെ ആത്മഹത്യ കേസില്‍ പ്രതിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചില്ല. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഷിംജിത നല്‍കിയ ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ദീപക് ജീവനൊടുക്കിയതെന്നതാണ് കേസിലെ ആരോപണം.

ജാമ്യാപേക്ഷയില്‍ ശനിയാഴ്ച കോടതി വിശദമായ വാദം കേട്ടിരുന്നു. ഷിംജിത നിരപരാധിയാണെന്നും മനഃപൂര്‍വമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ടി.പി. ജുനൈദ് വാദിച്ചു. എന്നാല്‍ മനഃപൂര്‍വമായ പ്രവര്‍ത്തനമാണ് ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് വാദിഭാഗം അഭിഭാഷകന്‍ കെ.പി. രാജഗോപാലന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോയ്ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്നും, വീഡിയോ തയ്യാറാക്കാനോ എഡിറ്റ് ചെയ്യാനോ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബസിനുള്ളില്‍ അസ്വാഭാവികമായ സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും, ഇരുവരും സാധാരണ നിലയില്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവില്‍ പോയ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്തുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ ഷിംജിത 14 ദിവസത്തെ റിമാന്‍ഡിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button