കുംഭമേളക്ക് ആയി നിര്‍മിച്ച പാലത്തില്‍ പൊലീസ് പരിശോധന

തിരുനാവായയില്‍ കുംഭമേളക്ക് ആയി നിര്‍മിച്ച പാലത്തില്‍ പൊലീസ് പരിശോധന. ജനുവരി 18 മുതല്‍ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയില്‍ മണല്‍ നീക്കി താത്കാലികമായി പാലം നിര്‍മിക്കുന്നത് റവന്യൂ വകുപ്പ് അധികൃതര്‍ തടഞ്ഞിരുന്നു.
പാലത്തിന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് നമ്പര്‍ നല്‍കിയതോടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്.
പുഴ കൈയേറി പാലം നിര്‍മിക്കുന്നതും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കിയതും കേരള നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ്മെമ്മോ നല്‍കിയത്.
ഭാരതപ്പുഴയില്‍ മണല്‍ നീക്കി താത്കാലിക പാലം നിര്‍മാണം ഒരാഴ്ചയോളമായി നടക്കുന്നുണ്ട്. പുഴയുടെ മധ്യഭാഗത്തുള്ള മണല്‍പ്പരപ്പിലേക്കു പോകാനാണ് താത്കാലിക പാലം. ഈ മണല്‍പ്പരപ്പിലാണ് കുംഭമേളയുടെ പൂജകളും മറ്റും നടക്കുക. മൂന്നുദിവസം മുന്‍പാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ചൊവ്വാഴ്ച വീണ്ടും നിര്‍മാണം തുടങ്ങിയപ്പോള്‍ റവന്യൂ അധികൃതരും പൊലീസും എത്തി നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

