News

ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊട്ടാരക്കര: സി.പി.ഐ.എം മുന്‍ വനിതാ നേതാവും കൊട്ടാരക്കര മുന്‍ എം.എല്‍.എയുമായ ഐഷ പോറ്റി ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ സമര വേദിയില്‍ എത്തിയ ഐഷ പോട്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

കഴിഞ്ഞ ചില മാസങ്ങളായി സി.പി.ഐ.എം നേതൃത്വവുമായി ഐഷ പോറ്റിക്ക് അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി സൂചനയുണ്ട്. പാര്‍ട്ടി പരിപാടികളില്‍ നിന്നും അവര്‍ പൂര്‍ണമായും അകന്നു നിന്നിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറുന്നതാണെന്ന് അവര്‍ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം പോലുള്ള ആവശ്യപ്പെട്ട പദവികള്‍ നിഷേധിച്ചതുമാണ് അഭിപ്രായഭിന്നതയിലേക്ക് നയിച്ചതെന്ന വിവരങ്ങളും പുറത്തുവന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button