Blog

ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ല; വീണ്ടും പരാതി നൽകിയിട്ടില്ലെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിക്കെതിരെ വീണ്ടും രാഹുൽ ഈശ്വര്‍. തനിക്കെതിരെ യുവതി വീണ്ടും പരാതി നൽകിയിട്ടില്ലെന്നും പരാതിയിലും തട്ടിപ്പ് കാണിച്ചാൽ എന്ത് ചെയ്യുമെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു. താൻ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു.

തനിക്കെതിരെ വീണ്ടം പരാതി ലഭിച്ചിട്ടില്ലെന്നാണ് സൈബര്‍ പൊലീസ് പറഞ്ഞതെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു. തനിക്കെതിരെ അതിജീവിത വീണ്ടും പരാതി നൽകിയെന്ന് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞത്. ഇതേതുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ എസ്എച്ച്ഒ പറഞ്ഞത് അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു. പരാതിക്കാരിയെ അതിജീവിതയെന്ന് വിളിക്കുന്നത് തെറ്റാണെന്നും കോടതി പോലും അതിജീവിതയെന്ന് പറയുന്നില്ലെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു. യുവതിക്കെതിരെ രാഹുൽ ഈശ്വര്‍ സൈബര്‍ പൊലീസിൽ പരാതി നൽകി.

സൈബര്‍ അധിക്ഷേപ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഒപ്പിട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വര്‍. പരാതിക്കാരിയുടെ ഭർത്താവ് ഒരു വീഡിയോ ഇട്ടിരുന്നു. രാഹുൽ ഈശ്വർ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അയാൾ പറഞ്ഞതെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു.

ഇന്നലെയും യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വര്‍ പ്രതികരിച്ചിരുന്നു. ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണെന്ന് ആലോചിച്ചു നോക്കുവെന്നും ഈ പുരുഷ വേട്ട ഇല്ലാതാക്കണമെന്നാണ് പൊലീസ്, കോടതി, നിയമ സംവിധാനത്തോട് പറയാനുള്ളതെന്നും രാഹുൽ ഈശ്വര്‍ പ്രതികരിച്ചത്. രാഹുൽ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടികാട്ടി യുവതി ഇന്നലെ വീണ്ടും പരാതി നൽകിയിരുന്നു. യുവതിക്കെതിരെ രാഹുൽ ഈശ്വര്‍ വീണ്ടും വീഡിയോ ചെയ്തതിന് പിന്നാലെയായിരുന്നു പരാതി. എഐജിക്ക കിട്ടിയ പരാതി സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു. രാഹുൽ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോയെന്നും പൊലീസ് അറിയിച്ചിരുന്നു. പരാതിക്കാരിയെ അധിക്ഷേപിക്കരുതെന്നായിരുന്നു രാഹുലിന് നൽകിയ ജാമ്യവ്യവസ്ഥ. എന്നാൽ, യുവതി വീണ്ടും പരാതി നൽകിയിട്ടില്ലെന്നാണ് രാഹുൽ ഇന്ന് അവകാശവാദം ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത് വന്നതിലും രാഹുൽ ഈശ്വർ പ്രതികരിച്ചിരുന്നു. സത്യങ്ങൾ ഓരോന്നായി പുറത്തുവരുന്നുവെന്നും ‘(വ്യാജ)’ പരാതിക്കാരിക്ക് അപ്പൊ ഭർത്താവുണ്ടോയെന്നും ഒരു മാസത്തിനകം കല്യാണം ഒഴിഞ്ഞെങ്കിൽ ഇപ്പോഴും ഭർത്താവ് എങ്ങനെ ഉണ്ടാകുമെന്നുമാണ് രാഹുൽ ഈശ്വർ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നത്. ഓർക്കുക രാഹുൽ ഈശ്വർ മാത്രമാണ് നിങ്ങളോടു സത്യം പറയുന്നതെന്നും പോസ്റ്റിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button