Kerala

വിഡി സതീശനെതിരെ സിബിഐ അന്വേഷണം ; പ്രതിപക്ഷ നേതാവിന് പിന്തുണയുമായി പി വി അൻവർ

തിരുവനന്തപുരം: പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനജനി പദ്ധതിയിൽ വിദേശനാണയ ചട്ടം ലംഘനം നടന്നുവെന്ന് ചൂണ്ടികാട്ടി വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നൽകിയ വിജിലന്‍സ് നീക്കത്തിൽ പ്രതിപക്ഷ നേതാവിന് പൂര്‍ണ പിന്തുണയുമായ യുഡിഎഫിന്‍റെ അസോസിയേറ്റ് അംഗം പിവി അൻവര്‍. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വൈരാഗ്യ ബുദ്ധിയോടെ നീങ്ങുകയാണെന്നും പ്രതിപക്ഷ നേതാവിനെതിരായ പടയൊരുക്കത്തെ നേരിടാൻ താനും തന്‍റെ പാര്‍ട്ടിയും തയ്യാറാണെന്നും പിവി അൻവര്‍ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോൾ പ്രതിയോഗികൾക്കെതിരെ കേസുകളും അന്വേഷണങ്ങളും ആരോപണങ്ങളും വരും. ഇക്കാര്യം അറിയുന്ന ആളുകളിൽ മുൻപന്തിയിലാണ് താനെന്നും പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനുമെതിരായ ഏതു ആക്രമണത്തെയും നേരിടുമെന്നും പിവി അൻവര്‍ പറഞ്ഞു.

യുഡിഎഫുമായി ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സ്ഥാനാര്‍ത്ഥിയോ പ്രവര്‍ത്തകനോ ക്യാമ്പയിനറോ എന്തുവേണമെങ്കിലും ആകാമെന്നും യുഡിഎഫിനെ അധികാരത്തിലെത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് രാവിലെ പിവി അൻവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. യുഡ‍ിഎഫുമായി പിവി അൻവര്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നീക്കത്തിൽ പ്രതിപക്ഷ നേതാവിന് പൂര്‍ണ പിന്തുണ അറിയിച്ച് രംഗത്തെത്തുന്നത്. പിണറായിസവും വെള്ളാപ്പള്ളിയും പൊളിറ്റിക്കൽ സെക്രട്ടറിയുടെ മഹത്തായ ഉപദേശങ്ങളും അഭംഗുരം തുടരട്ടെയെന്നും 2026 നിയമസഭാ തെരഞ്ഞെടുപ്പ് വാട്ടർ ലൂ ആയി പരിണമിക്കുന്നത് നമുക്ക് കാത്തിരുന്നു കാണാമെന്നും പറഞ്ഞാണ് പിവി അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button