Kerala
ഇടതുപക്ഷം എന്നും വര്‍ഗീയതയ്ക്ക് എതിരാണ്; കെ കെ ശൈലജ

ഇടതുപക്ഷം എന്നും വര്‍ഗീയതയ്ക്ക് എതിരാണെന്ന് കെ കെ ശൈലജ . ജനങ്ങളെ ഭിന്നിപ്പിയ്ക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും ഇടതു പക്ഷം എതിര്‍ക്കും സാമൂദായിക നേതാക്കള്‍ പറയുന്നതില്‍ നല്ലതുണ്ടെങ്കില്‍ സ്വീകരിക്കുമെന്നും അത് ശെരിയല്ലെങ്കില്‍ വിമര്ശിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.
സിപിഐഎം സംരക്ഷിക്കുമെന്ന വിശ്വാസം വെള്ളാപ്പള്ളിയ്ക്കുണ്ടാകാന്‍ സാധ്യത ഇല്ല കാരണം അദ്ദേഹം പലപ്പോഴായും പറയുന്ന അഭിപ്രായങ്ങള്‍ കാണാറുള്ളതാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് വെള്ളാപ്പള്ളി നടേശന്റെ നിലപാടില്‍ ഗുണകരമായിട്ടുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ മടിയില്ല. എന്നാല്‍ അദ്ദേഹം പറയുന്ന ഏതെങ്കിലും കാര്യം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അഭിപ്രായത്തിന് ഭിന്നമാണെങ്കില്‍ അത് സ്വീകരിക്കാറില്ലെന്നും കെ കെ ശൈലജ പറഞ്ഞു.




