News

രാഷ്ട്രീയ പാര്‍ട്ടികളോട് സമദൂരം; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി ജി. സുകുമാരന്‍ നായര്‍

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍എസ്എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വെറുപ്പില്ലെന്നും എല്ലാ പാര്‍ട്ടികളോടും സമദൂരം പാലിക്കുന്ന നിലപാടാണ് എന്‍എസ്എസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശരിദൂരം എന്ന നിലപാട് ശബരിമല വിഷയത്തില്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ജി. സുകുമാരന്‍ നായറുടെ പ്രതികരണം. എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും, രാഷ്ട്രീയത്തോടുള്ള വിരോധമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്വര്‍ണക്കൊള്ള വിഷയത്തില്‍ തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും, അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നയം വീണ്ടും ഊന്നിപ്പറഞ്ഞത്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച ശരിദൂരം എന്ന നിലപാട് രാഷ്ട്രീയമായി കൂടുതല്‍ കൂട്ടികുഴക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button