NationalNews

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം: കനത്ത മൂടൽ മഞ്ഞ്, വാഹനം വേഗത കുറച്ച് ഓടിക്കാൻ നിര്‍ദ്ദേശം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലി, ഉത്തർപ്രദേശ്, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എട്ടിന് താഴെയാണ് താപനില. ദില്ലിയിൽ പുക മഞ്ഞിനു പുറമെ വായുമലിനീകരണവും രൂക്ഷമാണ്. 400ന് മുകളിലാണ് പല സ്ഥലത്തും വായുമലിനീകരണ തോത്. മൂടൽ മഞ്ഞിൻ്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ വേഗത കുറച്ചു ഓടിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പലയിടത്തും ദൂരക്കാഴ്ച 50 മീറ്ററിന് താഴെയാണ്. പലയിടത്തും കാഴ്ച പരിമിതി 10 മീറ്ററിൽ താഴെയാണ്. പുകമഞ്ഞിൻ്റെ പശ്ചാത്തലത്തിൽ ഇന്നും വ്യോമ റെയിൽ ഗതാഗതം തടപ്പെടും. അതേസമയം ട്രെയിനുകളും വിമാനങ്ങളും വൈകുന്നത്തിൽ യാത്രക്കാർ സഹകരിക്കണമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിൽ അതിശൈത്യത്തിന് പിന്നാലെ മഞ്ഞുവീഴ്ചയും ആരംഭിച്ചിട്ടുണ്ട്. ശ്രീനഗറിലും ആരംഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ട്രെയിൻ, റോഡ് ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. ഡൽഹിയിൽ വായു മലിനീകരണ തോത് അൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും മൂടൽമഞ്ഞ് ഭീഷണിയായി തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button