
ഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തടവുകാരുടെ പട്ടിക കൈമാറി. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 391 തടവുകാരുടെയും 33 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള 58 തടവുകാരുടെയും 199 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യയ്ക്കും കൈമാറി. തടവുകാരെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.




