News

യുവതി പ്രവേശനം ; സർക്കാർ നിലപാട് മാറ്റി, അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു : സുകുമാരൻ നായർ

കോട്ടയം: ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് എന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലാണ് സുകുമാരൻ നായരുടെ വിശദീകരണം. അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടു നിന്ന രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസിന്‍റെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു, ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കണ്ട എന്നും സുകുമാരൻ നായർ പറഞ്ഞു. 

കൂടാതെ, സ്വർണ കവർച്ച കേസിൽ  രാഷ്ട്രീയ താൽപര്യങ്ങൾ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണ്. തെരഞ്ഞെടുപ്പുകളിൽ എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും സമുദായ അംഗങ്ങൾക്ക് ഏത് നിലപാടും സ്വീകരിക്കാമെന്നും ജനറൽ സെക്രട്ടറി നായർ പ്രതിനിധി സമ്മേളനത്തിൽ അറിയിച്ചു. ശബരിമല വിഷയത്തിലെ എൻഎസ്എസ് നിലപാട് മാറ്റം സമുധായത്തിന് ഉള്ളിൽ തന്നെ സുകുമാരൻ നായർക്കെതിരെ വിമർശനം ഉയരാൻ കാരണമായിരുന്നു. പലയിടത്തും പരസ്യ പ്രതിഷേധങ്ങളും നടന്നു. ഇതിന് പിന്നാലെ വീണ്ടും സംസ്ഥാന സർക്കാരിനെ സുകുമാരൻ നായർ പിന്തുണച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button