Kerala
പക്ഷിപ്പനി; ആലപ്പുഴയിലെ നിയന്ത്രണങ്ങൾ നീക്കി

പക്ഷിപ്പനി, ആലപ്പുഴയിലെ നിയന്ത്രണങ്ങൾ നീക്കി. ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാം. കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ വിൽക്കാൻ അനുമതി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ ,ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം
കള്ളിങ്ങ് നടത്തിയ പ്രദേശങ്ങളിൽ അണുനശീകരണം പൂർത്തിയായി. പുതുതായി പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചില്ല. സംശയമുള്ള മൂന്ന് സാംപിളുകൾ ഭോപ്പാലിൽ പരിശോധനയ്ക്ക് അയച്ചു. ഈമാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെനന്നായിരുന്നു ഉടമകളുടെ മുന്നറിയിപ്പ്.
ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ടതിന് പിന്നാലെയതാണ് പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തിയത്. എഫ്എസ്എസ്എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകള്‍ പറയുന്നു. നിലവില്‍ ജില്ലയില്‍ താറാവില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.




