Kerala
മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വര്‍ക്കലയില്‍ വെച്ചാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രകോപിതനായി വെള്ളാപ്പള്ളി നടേശന്‍ ദേഷ്യപ്പെട്ടത്.
മലപ്പുറത്ത് എസ്എന്‍ഡിപിക്ക് സ്‌കൂള്‍ തുടങ്ങാനാവുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞപ്പോള്‍ സ്ഥലം കിട്ടാത്തതാണോ തടസ്സമെന്ന് മാധ്യമങ്ങള്‍ ചോദിച്ചു. ‘സ്ഥലമുണ്ട്, അനുമതി കിട്ടുന്നില്ല’ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. തുടര്‍ന്ന് ഒന്‍പത് വര്‍ഷമായി പിണറായി സര്‍ക്കാരല്ലേ ഭരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഇതില്‍ പ്രകോപിതമായി വെള്ളാപ്പള്ളി പ്രകോപിതനായത്.




