
കോട്ടയം മണിമല പഴയിടത്ത് കെ എസ് ആര്‍ ടി സി ബസിന് തീ പിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്ര ബസാണ് കത്തിയത്. അപകടത്തില്‍ ബസില്‍ സഞ്ചരിച്ച യാത്രക്കാർക്ക് പരുക്കില്ല. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാലാണ് വൻ അപകടം ഒഴിവായത്. 28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സെത്തി പൂർണമായും തീ അണച്ചു.
പുലര്‍ച്ചെ മൂന്നരയോടെയാണ് മണിമലയ്ക്ക് സമീപം പഴയിടത്തുവെച്ച് അപകടമുണ്ടാകുന്നത്. ബസ് കത്തിയതിന് അരമണിക്കൂറിനു ശേഷമാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചത്.
മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയി ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെടുന്നത്. സംഭവത്തില്‍ അപകടകാരണം വ്യക്തമല്ല. യാത്രക്കാരെ മറ്റൊരു ബസില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി.



