News
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ജുനിയര്‍ സൂപ്രണ്ട് മഞ്ജിമ പി രാജുവിനെ സസ്പെന്റ് ചെയ്തു

കണ്ണൂരില്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം ചിഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ജുനിയര്‍ സൂപ്രണ്ട് മഞ്ജിമ പി രാജുവിനെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ജിമ വിജിലന്‍സിന്റെ പിടിയിലായത്.
പാനൂര്‍ പാറാട് സ്വദേശിയാണ് മഞ്ജിമ. നാട്ടില്‍ വന്ന് തിരികെ തിരുവനന്തപുരത്തേക്ക് പോകാനായി തലശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വിജിലന് പിടികൂടിയത്. പറശ്ശിനിക്കടവ് സ്വദേശിനിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സംഭവം. അറസ്റ്റ് ചെയ്ത ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ കണ്ണൂര്‍ വനിതാ സബ്ജയിലിലാണുള്ളത്. അതിനുശേഷം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.




